മെഡൽ നേടിയാൽ വീടും കാറും നല്‍കും; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വാഗ്ദാനവുമായി ഗുജറാത്തിലെ വജ്ര വ്യാപാരി

single-img
4 August 2021

മെഡൽ നേടിയാൽ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം അംഗങ്ങള്‍ക്ക്11 ലക്ഷം രൂപ വിലയുള്ള വീടോ 5 ലക്ഷം രൂപ വിലയുള്ള പുതിയ കാറോ നല്‍കുമെന്ന വാഗ്ദാനവുമായി ഗുജറാത്തിലെ വജ്ര വ്യാപാരി സാവ്ജി ധൊലാക്കിയ.

മത്സരത്തിൽ കളിക്കാരുടെ മനോവീര്യം ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ധൊലാക്കിയ പറയുന്നു. ഒളിമ്പിക്സിൽ നിന്നും ടീം ഒരു മെഡലുമായാണ് തിരികെ എത്തുന്നതെങ്കിൽ ടീം അംഗങ്ങളില്‍ വീടില്ലാത്തവര്‍ക്ക് 11 ലക്ഷം രൂപ വിലയുള്ള വീടും വീടുള്ളവര്‍ക്ക് 5 ലക്ഷം രൂപ വിലയുള്ള പുതിയ കാറും നല്‍കാനാണ് ഹരി കൃഷ്ണ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.

” ടോക്യോയിലെ ഓരോ മല്‍സരത്തിലും നമ്മുടെ പെണ്‍കുട്ടികള്‍ ചരിത്രം എഴുതുകയാണ്. നമ്മള്‍ഇവിടെ ആദ്യമായി ഒളിമ്പിക്സിന്റെ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരിക്കുന്നു” വജ്ര വ്യാപാരിയായ അദ്ദേഹം ട്വിറ്ററില്‍ എഴുതി.

രാജ്യത്തിനായി മെഡൽ നേടിയ മീരാഭായ് ചാനുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നമ്മുടെ രാജ്യത്ത് നിന്നുള്ള സ്ത്രീകള്‍ കായികരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ലളിതമായ ഒരു ഇടത്തരം വീട്ടിലാണ് ചാനു താമസിക്കുന്നതെങ്കിലും അവള്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മെഡല്‍ നേടി. – അദ്ദേഹം പറഞ്ഞു.