ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്; പൊരുതി തോറ്റ ഇന്ത്യന്‍ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

single-img
3 August 2021

ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സ് ഹോക്കിയില്‍ ബെല്‍ജിയത്തോട് ഇന്ത്യസെമിയില്‍ പരാജയപ്പെട്ട് പുറത്തായതിന്റെ സങ്കടത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ സെമി ഫൈനലില്‍ പൊരുതി തോറ്റ ഇന്ത്യന്‍ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരിക്കുകയാണ്. ‘ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി.

ഇനി നടക്കാനിരിക്കുന്ന വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു എന്നായിരുന്നു ട്വിറ്ററില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചുള്ള കുറിപ്പ് എഴുതിയത്.