സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുന്നു; വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച മാത്രം

single-img
3 August 2021

കേരളത്തിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ ഇന്ന് ചേ‍ർന്ന അവലോകന യോ​ഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം മാത്രമായി പുതിയ കൊവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും.

പ്രധാനമായും ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനുള്ള നിർദേശമാണ് എടുത്തത്. എന്നാല്‍ ഈ മാസം 15, 22 (മൂന്നാം ഓണം) തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പകരം ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുക.

ഇത് പ്രകാരം കൊവിഡ് രോ​ഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളിൽ വിപുലമായ ഇളവ് നൽകും. നിലവില്‍ ഉണ്ടായിരുന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം.