കേരളം നടപ്പാക്കിയ കാറ്റഗറി നിയന്ത്രണം ഗുണം ചെയ്തില്ല; വിലയിരുത്തലുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

single-img
3 August 2021

വൈറസ് വ്യാപനം തടയാന്‍ കേരളം നടപ്പാക്കിയ കാറ്റഗറി നിയന്ത്രണം ഗുണം ചെയ്തില്ലെന്ന വിലയിരുതലുമായി കേന്ദ്രസര്‍ക്കാര്‍. കേരളം രോഗ വ്യാപന തീവ്രതയുടെ അടിസ്ഥാനത്തില്‍ എ ബി സി ഡി എന്നിങ്ങിനെ നടപ്പാക്കിയ കാറ്റഗറി നിയന്ത്രണത്തില്‍ പ്രതീക്ഷിച്ച ഗുണം കിട്ടിയില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ചാല്‍ പോരായെന്നും ആര്‍ടി പി സി ആര്‍ പരിശോധന കൂട്ടാനും വ്യാപനം കൂടിയ ക്ലസ്റ്ററുകളില്‍ പരിശോധന ഇരട്ടിയാക്കാനും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കയ്ക്കിടെ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പ്രതിവാര കണക്കില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിന്‌ പുറമേ ജമ്മു കാശ്മീര്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ദില്ലി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വര്‍ദ്ധനയുണ്ടായത്.