പ്രധാനമന്ത്രിയുടെ ഉപദേശകന്‍ രാജിവെച്ചു; പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

single-img
2 August 2021

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായിരുന്ന മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു.എന്നാല്‍ ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

1983ലെ ബിഹാര്‍ കേഡറില്‍ നിന്നുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിന്‍ഹ. 2020 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചത്. നിലവില്‍ രാജിയുടെ കാരണമെന്താണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഈ വര്‍ഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ ഉന്നതനാണ് അമര്‍ജീത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി കെ സിന്‍ഹ മാര്‍ച്ചില്‍ രാജിവെച്ചിരുന്നു.