തകര്‍ന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോണ്‍ഗ്രസ്: മന്ത്രി വി ശിവന്‍കുട്ടി

single-img
2 August 2021

രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴും നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ബിജെപിയും കൊണ്‍ഗ്രസും കാണാറില്ലെന്ന വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും പരാജയപ്പെട്ടതെന്നും ശിവന്‍കുട്ടി പരിഹസിച്ചു.

തകര്‍ന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോണ്‍ഗ്രസെന്നും ഇന്ന് പൂജപ്പുരയിലെ പൊതുപരിപാടിക്കിടെ സംസാരിക്കവെ മന്ത്രി പറഞ്ഞു. താൻ രാജിവെച്ചില്ലെങ്കില്‍ നേമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ മുന്നറിയിപ്പിനോടും മന്ത്രി പ്രതികരിക്കുകയുണ്ടായി.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് എംഎല്‍എയായ തന്നെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന വിവി രാജേഷിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരമാണ് ബിജെപിക്ക് തന്നോടെന്നും വി ശിവന്‍കുട്ടി ആരോപിച്ചു.