മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇഷ്ടനടന്‍: പിവി സിന്ധു

single-img
2 August 2021

രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്. നേരത്തെ ഒരിക്കൽ കേരളത്തില്‍ എത്തിയപ്പോഴുള്ള സിന്ധുവിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തുടർച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയപ്പോൾ ഒരിക്കൽ കൂടി അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഉയർന്നു വരികയായിരുന്നു.

മലയാള സിനിമകളിൽ താന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം കണ്ടിട്ടുണ്ടെന്നും നടന്‍മാരില്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഇഷ്ട നടനെന്നും സിന്ധു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പറഞ്ഞത്. മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ ഓകെ കണ്‍മണി എന്ന ചിത്രവും കണ്ടിട്ടുണ്ട്,’ പി വി. സിന്ധു പറഞ്ഞു.