കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍; കൂടുതല്‍ രൂപതകള്‍ പാലാ രൂപതയെ പിന്തുടരുന്നു

single-img
31 July 2021

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗത്തിന്റെ ജനസംഖ്യ വര്‍ദ്ധനവിന് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച പാലാ രൂപതയുടെ മാതൃക പിന്തുടരാന്‍ കൂടുതല്‍ പ്രോത്സാഹനവുമായി കൂടുതല്‍ രൂപതകള്‍ രംഗത്ത്. പാലാ രൂപത കൈക്കൊണ്ട നടപടി മാതൃകാപരമെന്നും മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്നും ഇന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

ഒരു കുടുംബത്തില്‍ നാളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയും സര്‍ക്കുലറിലൂടെ അറിയിക്കുകയുണ്ടായി. നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന് സിറോ മലങ്കര സഭ പത്തനംതിട്ട രൂപതയും സര്‍ക്കുലറിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്ത പാലാ രൂപതയുടെ പ്രഖ്യാപനം വിവാദമായിരുന്നു.

ഇതോടൊപ്പം മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ, ശിശുക്ഷേമ പദ്ധതികള്‍ നിലവില്‍ നടപ്പാക്കി പോരുന്ന കാഞ്ഞിരപ്പള്ളി രൂപത ഒട്ടേറെ സഹായ വാഗ്ദാനവുമായി രംഗത്തെത്തി. കേരളത്തില്‍ ക്രൈസ്തവരുടെ ജനനനിരക്ക് കുറയുന്നത് ആശങ്കാജനകമെന്നും ഇത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അറിയിച്ചു.