സുരേഷ് ഗോപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി എതിരില്ലാതെ തെരഞ്ഞെടുത്തു

single-img
31 July 2021

സുരേഷ് ഗോപി എംപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി എതിരില്ലാതെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള നാളീകേര കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്‍റെ നിയോഗം ഉപകാരപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.

‘കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്’ എന്നാണ് പുതിയ സ്ഥാനലബ്‍ധിയെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. “രാജ്യത്തിന്റെ നാളീകേര വികസന ബോര്‍ഡിലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും”, സുരേഷ് ഗോപി ഫേസ്ബുക്കില്‍ എഴുതി.