പി വി സിന്ധു സെമിയില്‍; ജപ്പാനെതിരെ ഹോക്കിയിലും ഇന്ത്യക്ക് ജയം

single-img
30 July 2021

ജപ്പാനിലെ ടോക്യോ ഒളിമ്പിക്സ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ആദ്യ ഗെയിം ഇന്ത്യന്‍ താരം പി വി സിന്ധുവിന്. 21-13 എന്ന സ്‌കോറിലാണ് ഗെയിം സിന്ധു സ്വന്തമാക്കിയത്. ഇന്നത്തെ ക്വാർട്ടറിൽ ജപ്പാന്റെ 5–ാം നമ്പർ താരം അകാനെ യമഗൂച്ചിയെയാണു ലോക 7–ാം നമ്പറായ സിന്ധു വീഴ്ത്തിയത് (21–13, 22–20). നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ സിന്ധുവിന്റെ വിജയം.

അതേസമയം,ഹോക്കിയില്‍ 8 ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ പൂള്‍ എയിലെ നാലാം ജയം സ്വന്തമാക്കിയത്. നിലവില്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചാണ് ജപ്പാന്‍ മുട്ടുമടക്കിയത്.

മത്സരംതുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. 13ആം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്.