മാനസയുടെ കൊലപാതകം ആസൂത്രിതം; തലയോട്ടി തകർത്ത് വെടിയുണ്ട പുറത്തുവന്നു

single-img
30 July 2021

ഇന്ന് കോതമംഗലത്ത് കണ്ണൂര്‍ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിയെസുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മാനസയും വെടിയുതിര്‍ത്ത രാഹിലും മരിച്ചിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്നുള്ള പരിശോധനയിൽ ഇരുവരും മരിച്ചെന്ന് വ്യക്തമായി. മാനസകോതമംഗലത്ത് താമസിച്ചിരുന്ന വാടക വീടിനോട് ചേർന്ന് താമസിച്ചിരുന്ന ഒരാളാണ് മാനസയെ ആശുപത്രിയിലെത്തിച്ചത്.മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഹിൽ വെടിവെച്ചത്. ഇവരുടെ തലയോട്ടിയിൽ ‘എൻട്രി മുറിവും,എക്‌സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്’ഡോക്ടർ വ്യക്തമാക്കി. അതായത് വെടിയുണ്ട് തലയോട്ടി തുളച്ച് പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണെന്ന് പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർപറയുന്നു.

മാനസയും അവരോടൊപ്പമുള്ള മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന അപ്പാർട്ട്‌മെന്റിലേക്ക് തികച്ചും അപ്രതീക്ഷിതമായി എത്തിയ രാഹിൽ ആദ്യഘട്ടത്തിൽ തോക്ക് പുറത്തെടുത്തിരുന്നില്ല. കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന മാനസ രാഹിൽ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിക്ക് നിർത്തി അയാളോട് സംസാരിക്കാൻ തയ്യാറായി.

എന്നാല്‍ പെട്ടന്ന് മുറി അടച്ചു പൂട്ടിയ രാഹിൽ തോക്ക് കൈയ്യിലെടുക്കുകയും തുടരെ തുടരെ വെടിവെക്കുകയുമായിരുന്നു. ഇതോടുകൂടി അയൽവാസികൾ ഓടിയെത്തി. ലഭിച്ച ഓട്ടോറിക്ഷയിൽ അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.