ലോക്ഡൗണ്‍ നടപടികള്‍ പ്രായോഗികമാവുന്നില്ല; ബദല്‍മാര്‍ഗം തേടി മുഖ്യമന്ത്രി

single-img
30 July 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് വൈറസ് വ്യാപനം കുറയാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടുന്നു. നിലവിലെ ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രിഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇതിനായി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായി ചര്‍ച്ച നടത്തി വരുന്ന ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇപ്പോള്‍ നടപ്പാക്കുന്ന നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രാദേശിക തലത്തില്‍ നടപ്പാക്കിയ ടി പി ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. പകരമായി മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതോടൊപ്പം ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.