അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി കേന്ദ്ര സർക്കാർ

single-img
30 July 2021

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ നീട്ടി. ആഗസ്റ്റ് 31 വരെ വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം തുടരും. രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ തീവ്രമായ കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.നിലവിൽ വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് പുതിയ തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു.