ഡെന്മാർക്ക് താരത്തെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്ക്; ജൈത്രയാത്ര തുടരുന്ന പി വി സിന്ധു

single-img
29 July 2021

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൾ ഉയർത്തി പി വി സിന്ധു തന്റെവിജയയാത്ര തുടരുന്നു. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസ് പ്രീക്വാർട്ടർ മത്സരത്തിൽ സിന്ധുവിന് ഇന്നലെ ജയം. ടൂർണമെന്റിൽ താരത്തിന്റെ തുടർച്ചയായ മൂന്നാം ജയമാണ്.

ഡെന്മാർക്കിന്റെ മിയ ബ്ളിഷ്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടർ പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍: 21-15, 21-13.രണ്ടു ഗെയിമിലും ഇന്ത്യന്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മിയക്ക് സാധിച്ചില്ല. ആദ്യ സെറ്റിൽ 0-2ന് പിന്നിൽ നിന്നശേഷമാണ് ലോകചാമ്പ്യനും റിയോവിലെ വെള്ളിമെഡൽ ജേതാവുമായ സിന്ധു മുന്നേറിയത്.

11-6ന്റെ ലീഡ് നേടിക്കൊണ്ടാണ് ആദ്യ ഗെയിം സിന്ധു 21-15ന് പിടിച്ചത്. രണ്ടാം സെറ്റിൽ തുടക്കം മുതൽ ലീഡ് പിടിച്ച ഇന്ത്യൻ താരം പകുതി സമയത്തിനുള്ളിൽ 5 പോയിന്റ് ലീഡ് നേടി. ലീഡ് നിലനിർത്തിയ സിന്ധു 21-13ന് സെറ്റും മത്സരവും കൈപ്പിടിയിലാക്കുകയായിരുന്നു.