ടോക്കിയോ ഒളിമ്പിക്സ്: മേരി കോം പ്രീക്വർട്ടറിൽ പുറത്ത്

single-img
29 July 2021

ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സ് വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം പ്രീക്വർട്ടറിൽ പുറത്ത്. കൊളംബിയയുടെ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് ഇന്ത്യൻ താരംപരാജയപ്പെട്ടത്.

3-2 നായിരുന്നു റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേത്രിയായ വലൻസിയയുടെ ജയം. സ്കോര്‍ (30-27, 29-28, 27-30, 29-28, 28-29). മത്സരത്തിലെ ആദ്യ റൗണ്ടിൽ വലൻസിയയ്ക്കായിരുന്നു ജയം. എന്നാൽ ശക്തമായി പോരാടി രണ്ടാം റൗണ്ടിൽ മേരി തിരിച്ചെത്തിയെങ്കിലും നിർണായകമായ മൂന്നാം സെറ്റും ജയവും വലൻസിയ സ്വന്തമാക്കുകയായിരുന്നു.

രണ്ടുപേരും തമ്മിൽ ഇത് മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ഇതിൽ ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ക്വർട്ടർ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം.