പ്രായപൂർത്തിയാകാത്തവരെ രാത്രിയിൽ പുറത്തുവിടരുത്; കൂട്ടബലാത്സംഗ വാർത്തയില്‍ പ്രതികരണവുമായി ഗോവ മുഖ്യമന്ത്രി

single-img
29 July 2021

ഗോവയിലെ ബീച്ചിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മാതാപിതാക്കൾ പെൺകുട്ടികളെ വൈകിയ വേളയിൽ പുറത്തുവിട്ടതിനെക്കുറിച്ച് സ്വയം ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“കേവലം 14 വയസ് മാത്രമുള്ള പെൺകുട്ടികൾ രാത്രി മുഴുവൻ ബീച്ചിൽ കഴിയുമ്പോൾ മാതാപിതാക്കൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പെൺകുട്ടികൾക്ക് അനുസരണയില്ലാത്തതിന് സർക്കാരിനും പോലീസിനുമല്ല അതിന്റെ ഉത്തരവാദിത്വം.” മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണ്ട ഉത്തരവാദിത്വം അവരവരുടെ മാതാപിതാക്കൾക്കുണ്ട്. സംസ്ഥാനത്തിൽ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ രാത്രിയിൽ പുറത്തുവിടരുതെന്ന സൂചനയും മന്ത്രി നൽകിയെങ്കിലും പിന്നാലെ ഈ പരാമർശം സഭാ രേഖകളിൽ നിന്നും സ്പീക്കർ നീക്കം ചെയ്തു.