മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ല; സുഹൃത്തുക്കള്‍ വഞ്ചിച്ചു; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സെസി സേവ്യര്‍

single-img
29 July 2021

തനിക്കെതിരെ ചുമത്തപ്പെട്ട തനിക്കെതിരായ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍. താന്‍ ഒരിക്കലും മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

മതിയായ യോഗ്യതകള്‍ ഇല്ലാത്ത സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ തുടര്‍ നടപടിയെടുത്തത് പുറത്താക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍ എല്‍ ബി പരീക്ഷ പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നേരത്തെ ആലപ്പുഴ സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ ഇവരെത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് കണ്ടെത്തി ഒളിവില്‍ പോകുകയായിരുന്നു.