ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ

single-img
29 July 2021

കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ് , സജീവ് എന്നീ ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ. ബംഗലൂരുവിൽ നിന്ന് പിടിയിലായ ഇവരിൽനിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട്പോലീസ് പിടികൂടിയിട്ടുണ്ട്.

നേരത്തെ തന്നെ കള്ളനോട്ട് അടിച്ചതിന്ബി ജെ പി പ്രവർത്തകനായ ജിത്തു കേരളത്തിൽ പിടിയിലായിരുന്നു. ഇയാളിൽ ഇന്നും നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പിടിയിലായവരിൽ കള്ളനോട്ട് കേസില്‍ നേരത്തെ മൂന്നു തവണ രാകേഷ് അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും അവസാനം 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് പിടിയിലായത്.

2017ൽ തൃശൂർ ജില്ലയിലെ മതിലകത്തുനിന്നാണ് രാകേഷ് ആദ്യമായി കള്ളനോട്ടുമായി പിടിയിലായത്. പിന്നാലെ കോഴിക്കോട് കൊടുവള്ളിയിൽവെച്ചും അറസ്റ്റിലായിരുന്നു. കേരളാ ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്.