എന്നെക്കുറിച്ചും ക്യാപ്ഷനുകളെക്കുറിച്ചും പല ഊഹാപോഹങ്ങളും എയറിലുണ്ട്; കുറിപ്പുമായി അമേയ മാത്യു

single-img
28 July 2021

യുവതാര നിരയില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ക്യാപ്ഷനും ഫോട്ടോഷൂട്ടുകളെല്ലാം വൈറലാകാറുണ്ട്. ഈ നിരയില്‍ താരം പങ്കുവച്ച സന്തോഷവാര്‍ത്തയും അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റയില്‍ തനിക്ക് നാല് ലക്ഷം ഫോളേവേഴ്‌സിനെ കിട്ടിയ സന്തോഷമാണ് മനോഹരമായ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം അമേയ പങ്കുവച്ചത്. ഇതോടൊപ്പം തന്നെപ്പറ്റി ഒരുപാടി ഊഹാപോഹങ്ങള്‍ നാട്ടിലുണ്ടെന്നും, അമേയ ജാടയാണെന്നും ഇടുന്ന ക്യാപ്ഷനുകള്‍ അടിച്ചുമാറ്റിയതാണെന്നും പലരും പറയുന്നുണ്ടെന്നും അമേയ തമാശയായി പറയുന്നു.

അമേയയുടെ കുറിപ്പ് വായിക്കാം:

ആദ്യം തന്നെ 400 K സ്നേഹത്തിൽ ഒരുപാട് നന്ദി..
അമേയ മാത്യുവിനെക്കുറിച്ചും ക്യാപ്ഷനുകളെക്കുറിച്ചും പല ഊഹാപോഹങ്ങൾ എയറിലുണ്ട്… അമേയ ജാഡയാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്… ക്യാപ്ഷനുകൾ അടിച്ചുമാറ്റിയതാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.. അങ്ങനെയുള്ളവരെ ബ്ലോക്കിലൂടെയും, റിപ്പോർട്ടിലൂടെയും, ഞാൻ നേരിടും!!

https://www.instagram.com/p/CRtnkK9I7lL/