മീരാഭായ് ചാനുവിന് നൽകിയ സ്വീകരണ ചടങ്ങിലെ ഫ്ലക്സില്‍ കൂടുതല്‍ വലിപ്പത്തില്‍ മോദിയുടെ ചിത്രം; വിവാദം

single-img
28 July 2021

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ജപ്പാനില്‍ നടക്കുന്ന ടോക്യോ ഒളിംപിക്‌സിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി നേടിയ മീരാഭായ് ചാനുവിന് സർക്കാർ നൽകിയ സ്വീകരണം വിവാദത്തിൽ. കേന്ദ്രമന്ത്രികൂടിയായ കിരൺ റിജിജു പങ്കെടുത്ത മീരാഭായ് ചാനുവിന് സർക്കാർ നൽകിയ സ്വീകരണമാണ് ഫ്ലക്സിലെ ചിത്രങ്ങളുടെ വലിപ്പത്തിന്റെ പേരില്‍ വിവാദമായത് .

സ്വീകരണ ചടങ്ങിലെ വേദിയുടെ പിറകിലായി നൽകിയ ഫ്‌ളെക്‌സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വളരെ വലുതായും മെഡൽ നേടിയ മീരാഭായ് ചാനുവിന്റെ ചിത്രം വളരെ ചെറുതായി നൽകിയതുമാണ് കാരണം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ധാരാളം ആളുകളാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്.