എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി :ഐഷ സുല്‍ത്താന

single-img
28 July 2021

തന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി എന്നതാണ് സത്യമെന്ന് ലക്ഷദ്വീപിൽ നിന്നുള്ള ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന. കേരളത്തിലെ കൊല്ലം കൊട്ടാരക്കരയിലെ ഒരു ഫാമിലി തന്റെ പേരിൽ ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടത് വിവാദമായതിനെ തുടർന്നുള്ള സംഭവവികാസങ്ങളിൽ ആയിരുന്നു ഐഷയുടെ പ്രതികരണം.

ഈ പോസ്റ്റ് ചെയ്ത പിന്നാലെ അവരെ ഭീഷണി പെടുത്തികൊണ്ട് കുറെ അധികം കോളുകൾ അവരുടെ ഫോണിലേക്ക് പോയതായും ആ കോൾസ് ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടതാണെന്നും ആ ഫാമിലി ചാനലിൽ പറഞ്ഞിരുന്നു. എന്നാൽ, വിഷയത്തിൽ ഐഷ കേരളാ പോലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണ ശേഷം ആ ഫാമിലിക്ക് പോയിരുന്ന ഒരൊറ്റ കോൾസ് താനുമായോ തന്നെ ചുറ്റി പറ്റി ഉള്ള ആരുമായോ യാതൊരു ബന്ധവുമില്ലാ എന്നത് ഇന്ന് പകൽ പോലെ തെളിഞ്ഞിരിക്കുകയാണ് എന്ന് ഐഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി എന്നതാണ് സത്യം എന്ന് ഐഷ എഴുതുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

മുമ്പോരിക്കൽ ഞാൻ പറഞ്ഞിരുന്നില്ലേ സത്യത്തിന്റെ പാതയിൽ തിരക്ക് വളരെ കുറവാണെന്നും ആ പാതയിൽ കൂടി സഞ്ചാരിച്ചാൽ നമ്മുക്ക് പെട്ടെന്ന് നമ്മുടെ ലക്ഷ്യസ്ഥാനത്തു എത്താൻ സാദിക്കുമെന്നും…
“മാഷാഅല്ലഹ്” ഇന്നാ ലക്ഷ്യസ്ഥാനത്തു ഞാൻ എത്തിരിക്കയാണ്

കൊല്ലം കൊട്ടാരക്കരയിലെ ഒരു ഫാമിലി എന്റെ പേരിൽ ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടതിനെ തുടർന്ന് അവരെ ഭീഷണി പെടുത്തികൊണ്ട് കുറെ അധികം കൊള്സ് അവരുടെ ഫോണിലേക്ക് പോയിന്നും, ആ കോൾസ് ISIS തീവ്രവാദികളുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞു കൊണ്ട് അവരോരു ചാനലിൽ കൂടി വെളിപ്പെടുത്തിയത് സംബന്ധിച്ചു ഞാൻ കേരളാ പോലീസിലൊരു പരാതി കൊടുത്തിരുന്നു.

എന്റെ പേരിൽ പോയ ആ കോൾസ് ആരുടേതാണെന്നും അതന്നേഷിച്ചു കണ്ടെത്തണമെന്നും പറഞ്ഞു…അന്ന് അന്വേഷണം ആരംഭിച്ചു, ഇന്നന്വേഷണം അവസാനിപ്പിച്ചിരിക്കയാണ്. ആ ഫാമിലിക്ക് പോയിരുന്ന ഒരൊറ്റ കോൾസ് പോലും ഞാനുമായോ എന്നെ ചുറ്റി പറ്റി ഉള്ള ആരുമായോ യാതൊരു ബന്ധവുമില്ലാ എന്നത് ഇന്ന് പകൽ പോലെ തെളിഞ്ഞിരിക്കുകയാണ്.

എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി എന്നതാണ് സത്യം…
എന്നെ തീവ്രവാദി ആക്കാൻ ശ്രമിക്കുന്ന ആ പ്രതേക വിഭാഗത്തോട് : “എനിക്കറിയാം നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ഞാൻ ജീവിച്ചാലെ നിങ്ങൾക്ക് എന്നെ ഇഷ്ടമാവുള്ളു എന്ന്… എന്നാൽ ഞാൻ എനിക്ക് ഇഷ്ടമുള്ളപോലെയെ ജീവിക്കൂ എങ്കിലേ എനിക്ക് എന്നെ ഇഷ്ടമാവുള്ളു”

ജീവിതത്തിൽ എപ്പോഴും ഈ വില കൂടിയ വസ്തുക്കൾ മാത്രം ഉപയോഗിക്കുക
ചുണ്ടുകൾക്ക് – സത്യം
ശബ്ദത്തിന്- പ്രാർത്ഥന
കണ്ണുകൾക്ക്- കരുണ
കൈകൾക്ക്- ദാനം
ഹൃദയതിന്- സ്നേഹം
മുഖത്തിന്- പുഞ്ചിരി
– Dr APJ അബ്ദുൽ കലാം