സഖ്യത്തെ ആരുനയിച്ചാലും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക ലക്‌ഷ്യം: മമതാ ബാനര്‍ജി

single-img
28 July 2021

ഭരണ കക്ഷിയായ ബിജെപിക്കെരെ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യനീക്കം സംബന്ധിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. സോണിയയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് മമത സ്വീകരിച്ചത്. എംപിയായ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഒരുമിച്ചുള്ള സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിക്കുകയുണ്ടായി. ഇവർ തമ്മിലുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ്മ എന്നിവരെ മമത ബാനര്‍ജി കണ്ടിരുന്നു.

രാജ്യ വ്യാപകമായ പ്രതിപക്ഷ വിശാല സഖ്യത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെയും നിലപാടറിയും. ശരദ് പവാറടക്കമുള്ള നേതാക്കളുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും. ദേശീയ തലത്തിലെ സഖ്യനീക്കങ്ങളില്‍ തൃണമൂല്‍ എംപിമാരുടെ അഭിപ്രായവും മമത ആരായും.