നമുക്ക് എല്ലാമുണ്ട്, പിന്നെ എന്തിനായിരുന്നു ഇതൊക്കെ; പോലീസിന് മുന്നില്‍ രാജ് കുന്ദ്രയോട് ശിൽപ്പ ഷെട്ടി

single-img
27 July 2021

മഹാരാഷ്ട്രയില്‍ നിന്നും നീലചിത്ര നിർമാണകേസിൽപോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് രാജ് കുന്ദ്രയോട് ക്ഷോഭത്തോടെ ചോദ്യവുമായി നടികൂടിയായ ശിൽപ്പ ഷെട്ടി. വെള്ളിയാഴ്ച കേസില്‍ പൊലീസ് റെയ്ഡിനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു പോലീസിന്റെ കൂടി മുന്നില്‍വെച്ച് ശിൽപ്പ ഷെട്ടിയുടെ പ്രതികരണം.

”നനമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ‘ ? എന്നായിരുന്നു ശില്‍പരം രാജ് കുന്ദ്രയോട് ചോദിച്ചതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിന്റെ നടപടി കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്നും, ഈ സംഭവത്തോടെ നിരവധി സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ശിൽപ്പ ഷെട്ടി പോലീസിനോട് പറയുകയുണ്ടായി. അതേസമയം, നീലച്ചിത്ര നിര്‍മ്മാണത്തില്‍ ശിൽപ്പ ഷെട്ടിയുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.