മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ വക്കീല്‍ നോട്ടീസയച്ച് മേതില്‍ ദേവിക

single-img
26 July 2021

ഇടതുമുന്നണിയുടെ കൊല്ലം എംഎല്‍എയും പ്രശസ്ത നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ മേതില്‍ ദേവിക ഒരുങ്ങുന്നു. എട്ട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്.

വിവാഹമോചനത്തിനായി മേതില്‍ ദേവിക കോടതിയെ സമീപിച്ചിട്ടുണ്ട്. തലസ്ഥാനത്തെ ഒരു അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. 2013 ഒക്ടോബര്‍ 24 നായിരുന്നു ഇരുവരും തമ്മില്‍ വിവാഹിതരാവുന്നത്.

രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു മകനുണ്ട്.നേരത്തേ ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ സരിതയും 2011ല്‍ മുകേഷും വേർപിരിയുകയായിരുന്നു.