മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍

single-img
26 July 2021

ജപ്പാനിലെ ടോക്യോയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ രാജ്യത്തിനായി വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിന് എഎസ്പിയായി നിയമനം. ചാനുവിന്റെ സ്വന്തം സംസ്ഥാനമായ മണിപ്പൂർ സർക്കാരിന്റേതാണ് തീരുമാനം.

നിലവില്‍ ഇന്ത്യന്‍ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയാണ് ചാനു പ്രവർത്തിക്കുന്നത്. മെഡല്‍ നേട്ടം ഉണ്ടായ പിന്നാലെ ചാനുവിന് ഈ ജോലിക്കു പകരം മറ്റൊരു ജോലി നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിങ് അറിയിച്ചിരുന്നു. എഎസ്പിയായുള്ള പുതിയ ജോലിക്കൊപ്പം ഒരു കോടി രൂപ പാരിതോഷികമായി നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു .