സ്വർണം നേടിയ ചൈനയുടെ താരത്തെ ഉത്തേജകപരിശോധനയ്ക്ക് വിധേയയാക്കുന്നു; ചാനുവിന്റെ വെള്ളി സ്വര്‍ണ്ണമാകാന്‍ സാധ്യത

single-img
26 July 2021

ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 49 കിലോ ഭാരദ്വഹനത്തിൽ സ്വർണം നേടിയ ചൈനയുടെ ഷിഹുയി ഹൗനെ ഉത്തേജകപരിശോധനയ്ക്ക് വിധേയയാക്കുന്നു. പരിശോധനയിൽ അവർ പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ മിരാബായ് ചാനുവിന് സ്വർണം ലഭിക്കും.

അങ്ങിനെ സംഭവിച്ചാൽ ഇത് ആദ്യമായിട്ടാകും ഒരു ഇന്ത്യൻ താരത്തിന് ഒളിമ്പിക്സ് ഭാരദ്വഹനത്തിൽ സ്വർണം ലഭിക്കുന്നത്.നേരത്തെ മത്സരശേഷം ചൈനീസ് താരത്തിന്റെ ഉത്തേജകപരിശോധന നടത്തിയിരുന്നു. പക്ഷെ ആ പരിശോധനാ ഫലം തൃപ്തികരമല്ലാത്തതിനാൽ ഒന്നുകൂടി ടെസ്റ്റ് നടത്താനാണ് അധികൃതരുടെ തീരുമാനം.

നെഗറ്റിവായ ചില ഫലങ്ങൾ ഷിഹുയി ഹൗന്റെ ഉത്തേജകപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് അവരെ രണ്ടാമതും പരിശോധിക്കേണ്ടതുണ്ടെന്നാണ് ടോക്യോ ഒളിമ്പിക്സ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം നൽകി. ചൈനീസ് താരത്തിനോട് തിരിച്ചു നാട്ടിലേക്ക് മടങ്ങാതെ ടോക്യോയിൽ തന്നെ തുടരാൻ സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.