കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

single-img
25 July 2021

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്ലാറ്റില്‍ നിന്നും നാല് പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്.

നേരത്തെ തന്നെ ഇവര്‍ തൃശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അതേസമയം, തട്ടിപ്പിനിരയായവരിൽ നിന്നും വാങ്ങിയ പണം എവിടെയെന്നറിയാൻ ഇവർ നടത്തിയ ക്രയവിക്രയങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്. തട്ടിപ്പ് കണ്ടെത്തിയ പിന്നാലെ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ പിരിച്ചുവിട്ടിരുന്നു.