ടോക്കിയോ: ഹോക്കിയില്‍ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ ദയനീയ പരാജയവുമായി ഇന്ത്യ

single-img
25 July 2021

ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ഓസ്‌ട്രേലിയക്കെതിരെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയെത്തിയത്.

പക്ഷെ ഒരിക്കല്‍ കൂടി ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ടിം ബ്രാന്‍ഡ്, ബ്ലേക്ക് ഗോവേഴ്‌സ് എന്നിവര്‍ ഓസ്‌ട്രേലിയക്കായി ഇരട്ടഗോള്‍ നേടി. ജേയ്ക്ക് വെറ്റണ്‍, ജെറമി ഹേവാര്‍ഡ്‌സ്, ഫ്‌ളിന്‍ ഒഗില്‍വി എന്നിവരായിരുന്നു മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അതേസമയം ദില്‍പ്രീത് സിംഗ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടി. നിലവില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ മൂന്ന് പോയിന്റുമായി രണ്ടാമതാണ്. വരുന്ന ചൊവ്വാഴ്ച്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.