പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കുക; തമാശക്ക്​ വേണ്ടി ഫേസ്​ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്​റ്റില്‍

single-img
25 July 2021

പുള്ളിപ്പുലിയുടെ കുഞ്ഞിനെ വിൽക്കാനുണ്ടെന്ന്​ പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയായ​ ഫേസ്​ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്​റ്റില്‍. മഹാരാഷ്​ട്രയിലെ സതാര ജില്ലയില്‍ നിന്നുള്ള ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ്​​ ഇംഗ്ലേ എന്നയാളാണ് പിടിയിലായത്.​ പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കാൻ ആവശ്യപ്പെ ഇയാള്‍ട്ട്​ ഫേസ്​ബുക്കിൽ പരസ്യം ചെയ്യുകയായിരുന്നു ​.

ഇത് ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് ഹോണററി വൈൽഡ്​ലൈഫ്​ വാർഡൻ രോഹൻ ഭാതെയും വനം വകു​പ്പ്​ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ്​ വെള്ളിയാഴ്ച കാരാടുള്ള വീട്ടിൽ വെച്ച്​​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​. പരിശോധനയില്‍ ഇയാളുടെ പക്കൽ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഇല്ലെന്നും തമാശക്ക്​ വേണ്ടിയാണ്​ സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ഇട്ടതെന്നും റേഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ വിലാസ്​ കാലെ കണ്ടെത്തുകയായിരുന്നു.