ഇത് നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണം; കേന്ദ്രത്തിന്റെ വാക്സിനേഷന്‍ നയത്തിനെതിരെ രാഹുൽ ഗാന്ധി

single-img
24 July 2021

രാജ്യത്തെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പാര്‍ലമെന്റിൽ നയം അറിയിച്ച പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിൽ ഇന്ത്യയിൽ വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു പാര്‍ലമെന്റിൽ കേന്ദ്രം അറിയിച്ചത്.

കേന്ദ്രസർക്കാരിന്റെ പ്രസ്താവന ഉൾപ്പെടുന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് “ജനങ്ങള്‍ ജീവിക്കുന്നത് ഞാണിന്മേലാണ്. സമയപരിധി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. ഇത് നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണം,” എന്ന് രാഹുല്‍ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

രാജ്യമാകെ രണ്ടാം തരംഗത്തിൽ കൊവിഡ് വ്യാപനം അതീവ ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് പറയാന്‍ പറ്റില്ലെന്ന് കേന്ദ്രം അറിയിച്ചത്.