അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെ ഈ പച്ചരി വിജയന്‍; വി,​ടി ബല്‍റാമിന് മറുപടിയുമായി പിവി അന്‍വര്‍

single-img
24 July 2021

സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയ മുഖ്യമന്ത്രിയെ ദൈവമായി ചിത്രീകരിച്ച ഫ്ളക്സ് വിവാദത്തിൽ കോൺഗ്രസ് നേതാവ് വി ടി ബല്‍റാമിന് മറുപടിയുമായി പി വി അന്‍വര്‍ എം എല്‍ എ. വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ലക്സിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന് വിടി ബൽറാം പരിഹസിച്ചിരുന്നു.

എന്നാൽ, ക്ഷേമ പെൻഷൻ നൽകാതെ പതിനായിരങ്ങളുടെ അന്നം മുടക്കി. ഉമ്മന്‍ചാണ്ടിയെക്കാളും മലയാളിയുടെ മനസില്‍ ഉയരത്തില്‍ തന്നെയാണ് പിണറായി വിജയനെന്ന് അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

”ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍.. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ..”