ഒരാഴ്ച്ചത്തെ സന്ദർശനത്തിനായി പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്

single-img
24 July 2021

കേന്ദ്രസർക്കാർ പ്രതിനിധിയായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മറ്റന്നാൾ വീണ്ടും ലക്ഷദ്വീപിൽ എത്തും. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് കേരളത്തിലെ കൊച്ചിയിൽ എത്തുന്ന അദ്ദേഹം അന്ന് തന്നെ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും.

ഒരാഴ്ച്ചകാലം നീളുന്ന സന്ദർശനത്തിനാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. ഈ സന്ദർശനത്തിൽ ദ്വീപിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും പ്രഫുൽ പട്ടേൽ പങ്കെടുക്കും.