കിറ്റെക്‌സിന് നിക്ഷേപം നടത്താന്‍ ശ്രീലങ്കയിലേക്ക് ക്ഷണം; കൂടിക്കാഴ്ച നടന്നു

single-img
24 July 2021

സംസ്ഥാനത്ത് 3500 കോടിയുടെ നിക്ഷേപം വേണ്ടെന്നു വെച്ച കിറ്റെക്‌സിന് ശ്രീലങ്കയിലേക്ക് നിക്ഷേപം നടത്താന്‍ ക്ഷണം. ഇതിന്റെ ഭാഗമായി ശ്രീലങ്കയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി ഇന് കൂടിക്കാഴ്ച നടത്തി. പക്ഷെ ഇതുവരെ കിറ്റക്‌സ് മറുപടി നല്‍കിയിട്ടില്ല.

ബംഗ്ലാദേശിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രീലങ്കയും കമ്പനിക്ക് ക്ഷണവുമായി എത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരന്‍ ഇന്ന് രാവിലെയാണ് കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്തെത്തി മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയത്. ശ്രീലങ്കയില്‍ നിക്ഷേപം നടത്തിയാല്‍ കിറ്റക്‌സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.