സംസ്ഥാനത്തെ 11ജില്ലകളിലും 10 ശതമാനത്തിന് മുകളില്‍ ടി പി ആർ

single-img
23 July 2021

കേരളത്തില്‍ 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 11ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി പി ആർ. അതില്‍ തന്നെ മലപ്പുറത്താണ് ടി പി ആർ ഏറ്റവും കൂടുതലായ 17 ശതമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍ ജില്ലകളിൽ പൊതുവിൽ കാര്യങ്ങൾ ഫലപ്രദമായി നീങ്ങുന്നുണ്ടെന്നും കോൺടാക്റ്റ് ട്രേസിങ്, ടെസ്റ്റിങ് എന്നിവക്കൊപ്പം വാക്സിനേഷനും ഒന്നിച്ച് നീക്കാനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കാറ്റഗറി എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമാണെന്നും ബാക്കിയുള്ള ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.