ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ ദൈവം ക്ഷമിക്കും: ഹൈക്കോടതി

single-img
23 July 2021

സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി. ദേശീയ പാത വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

കൊല്ലം ജില്ലയിലെ ഉദയനല്ലൂര്‍ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് പരിഗണിച്ചത്. ഹര്‍ജി നല്‍കിയവരേയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളേയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളും.

ദൈവം എപ്പോഴും നമ്മുടെ ഒപ്പമുണ്ടാകുമെന്നും വിധി ന്യായത്തില്‍ പറയുന്നു. രാജ്യപുരോഗതിക്ക് ദേശീയപാത ഒഴിച്ചുകൂടാനാകാത്തതായതിനാല്‍ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു. സ്ഥലമേറ്റെടുപ്പില്‍ തങ്ങളുടെ കുടുംബപരമായ സ്വത്തുക്കള്‍ മാത്രമല്ല പല ആരാധനാലയങ്ങളും തകര്‍ക്കപ്പെടുമെന്നും അതിനാല്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.