അനന്യയുടെ സുഹൃത്ത് ജിജുവിനെ കൊച്ചിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

single-img
23 July 2021

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‍ജെന്‍റര്‍ആക്ടിവിസ്റ്റ് അനന്യകുമാരിയുടെ സുഹൃത്ത് ജിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചിയില്‍ വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്.

അനന്യമരിക്കുന്ന ദിവസം നഗരത്തില്‍ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ജിജുവും ഉണ്ടായിരുന്നു. ഇടയ്ക്ക് ജിജു ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ നടന്നത്. അനന്യയുടെ മരണശേഷം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് വിവരം.

ഹെയര്‍ സ്റ്റൈലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ജിജു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ അനന്യ കുമാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു.