എ കെ ശശീന്ദ്രനെതിരായ ആരോപണം ചീറ്റിപ്പോയി; പ്രതികരണവുമായി മുഖ്യമന്ത്രി

single-img
23 July 2021

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായുള്ള ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി. പരാതിക്കാരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെടുന്നതിന്റെ കൃത്യമായ സൂചന അദ്ദേഹത്തിന്റെ ഫോണ്‍ കോളില്‍ നിന്ന് വ്യക്തമല്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വന്നപ്പോള്‍ അതിന് മറുപടി പറയുകയായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി.

ആരോപണങ്ങള്‍ സംസ്ഥാന നിയമസഭയില്‍ തന്നെ ചീറ്റിപ്പോയത് നിങ്ങള്‍ കണ്ടതല്ലേ എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും മന്ത്രിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.