മോദി ഒറ്റയ്ക്ക്‌ കുടപിടിക്കുന്നത്‌ മാത്രം കാണുന്ന പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്‌; പരിഹാസവുമായി പി വി അൻവർ

single-img
21 July 2021

മഴ പെയ്തപ്പോൾ സ്വയം കുടപിടിച്ച് പാർലമെൻറിൻറെ വർഷകാല സമ്മേളനത്തിലേക്ക് എത്തിയ മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എളിമയെ പ്രശംസിച്ചവർക്കെതിരെ പരിഹാസവുമായി പി വി അൻവർ എം എൽ എ

“മോദി ഒറ്റയ്ക്ക്‌ കുടപിടിക്കുന്നത്‌ മാത്രം കാണുന്ന, ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത്‌ മാത്രം കാണാത്ത.. പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്‌..”- എന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

കേന്ദ്രമന്ത്രി വി മുരളീധരൻ, സംവിധായകൻ പ്രിയദർശൻ എന്നിങ്ങിനെ നിരവധി പേർ മോദിയെ പുകഴ്ത്തി രം​ഗത്തെത്തിയിരുന്നു. മഴയിൽ സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താൻ രാജ്യത്തിൻറെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി എന്നായിരുന്നു വി മുരളീധരൻ ഫേസ്ബുക്കിൽ എഴുതിയത്.

https://www.facebook.com/photo/?fbid=356336072525958&set=a.254598866033013