നീലചിത്ര നിർമ്മാണത്തിൽ നടി ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് പോലീസ്

single-img
21 July 2021

മഹാരാഷ്ട്രയിലെ വിവാദമായി മാറിയനീലചിത്ര നിർമ്മാണ കേസിൽ മുഖ്യ പ്രതി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. വിഷയത്തില്‍ ശിൽപ്പ ഷെട്ടിക്ക് പങ്കുള്ളത് സമ്പന്ധിച്ച് നിലവിൽ തെളിവില്ലെന്നും അന്വേഷന്ന ഉദ്യോഗസ്ഥർ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

അറസ്റ്റ് ഉള്‍പ്പെടെ നടന്നിട്ടും സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് എത്തുന്നത്. ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കിയാണ് സിനിമമേഖല അഴുക്കുചാലാണെന്ന് താൻ നേരത്തെ പറഞ്ഞതെന്നായിരുന്നു കങ്കണ റണൗട്ടിന്റെ പ്രതികരണം.