പൗരത്വ നിയമം കാരണം രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു പോറലുമേല്‍ക്കില്ല: മോഹന്‍ ഭാഗവത്

single-img
21 July 2021

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമം രാജ്യത്തെ മുസ്‌ലീങ്ങള്‍ക്കെതിരല്ലെന്ന് ആര്‍ എസ്എ സ്. മേധാവി മോഹന്‍ ഭാഗവത്. എന്‍ ആര്‍ സി., സി എ എ എന്നീ നിയമങ്ങള്‍ക്കൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും ചിലയാളുകള്‍ ഇതിനെ മുസ്‌ലീം- ഹിന്ദു പ്രശ്‌നമാക്കി ചിത്രീകരിക്കുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു.

കേന്ദ്ര സര്ക്കാരിനെ മുന്‍നിര്‍ത്തി പൗരത്വ നിയമം വിവാദമാക്കുന്നവര്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങളാണുള്ളതെന്നും അസമില്‍ നാനി ഗോപാല്‍ മഹന്തയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്ത്യയുടെ വിഭജന സമയം എല്ലാ രാജ്യങ്ങളും അവരുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇതേവരെ ഇന്ത്യയൊഴികെ ആരും ഇത് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെല്ലാം സ്വന്തം നാട്ടില്‍ നിന്ന് ഒരുപാട് പേര്‍ക്ക് പോകേണ്ടിവന്നെന്നും അത് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.