ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ കര്‍ഷകരുമായോ പ്രതിപക്ഷത്തുള്ളവരുമായോ, മറ്റാരുമായോ സംസാരിക്കാത്തത് എന്ന്; പരിഹസിച്ച് മഹുവ മൊയ്ത്ര

single-img
21 July 2021

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. രാജ്യത്തെ കര്‍ഷകരോടും പ്രതിപക്ഷത്തോടുമൊന്നും കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ലേ, നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവര്‍ക്ക് നേരത്തെ തന്നെ അറിയാം എന്നതുകൊണ്ടാണെന്ന് മഹുവ മൊയ്ത്ര പറയുന്നു.

” ഇപ്പോള്‍ ഞങ്ങൾക്ക് നന്നായി എന്തുകൊണ്ടാണ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് കര്‍ഷകരായോ, പ്രതിപക്ഷത്തുള്ളവരുമായോ, മറ്റാരുമായോ സംസാരിക്കാത്തത് എന്ന്. അവര്‍ക്ക് നേരത്തെ തന്നെ നിങ്ങളുടെ എല്ലാ മന്‍ കീ ബാത്തു അറിയാം,” മഹുവ പറഞ്ഞു.