മലദ്വാരത്തില്‍ ഒളിപ്പിച്ച് 40 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

single-img
21 July 2021

ഏകദേശം 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പരിശോധനക്കിടയില്‍ പിടികൂടിയത്.

40.35 ലക്ഷം രൂപയോളം വില വരുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. നാല് കെട്ടുകളിലായി മിശ്രിത രൂപത്തിലാണ് സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചത്. നേരത്തെ കഴിഞ്ഞ ഡിസംബറിലാും 706 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചിരുന്നു. ആ സമയം രണ്ട് യുവാക്കളാണ് പിടിയിലായത്. ഈ ജനുവരിയില്‍ മാത്രം ഒമ്പത് കിലോ സ്വര്‍ണമാണ് കസ്റ്റംസ് ചെന്നൈ വിമാനതാവളത്തില്‍ നിന്നും പിടിച്ചെടുത്തത്.