എകെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ല; തീരുമാനവുമായി എൻസിപി കേന്ദ്ര നേതൃത്വം

single-img
21 July 2021

സ്ത്രീ പീഡനകേസുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ സി പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ശരദ് പവാറുമായി സംസാരിച്ചതിനെ തുടര്‍ന്നാണ്‌ തീരുമാം ഉണ്ടായത്.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്. അതേസമയം, എ കെ ശശീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി അറിയിച്ചു. മന്ത്രിക്ക് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തതിൽ നിരാശയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മന്ത്രിസഭയിലെ കുറ്റാരോപിതനായ ഒരു മന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിലകൊള്ളുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി പറഞ്ഞു.നിലവില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.