പെഗാസസ് വെളിപ്പെടുത്തലുകള്‍; ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു

single-img
20 July 2021

പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള ന്യൂസ് പോര്‍ട്ടലായ മീഡിയപാര്‍ട്ടിന്‍റെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും പരാതിയിലാണ് പ്രോസിക്യൂഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്.

മൊറോക്കൊയുടെ രഹസ്യാന്വേഷണ ഏജന്‍സി മീഡിയപാര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. നടപടിയിലൂടെ പൌരന്മാരുടെ സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക.

2019, 2020 എന്നീ വര്‍ഷങ്ങളിലായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്നത് അടിസ്ഥാനരഹിതമാണെന്നാണ് മൊറോക്കോയുടെ പ്രതികരണം.