സിബിഐ ഓഫീസറായി ശ്രീശാന്ത്; നായിക സണ്ണി ലിയോൺ

single-img
19 July 2021

മലയാളിയായ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന പട്ടാ എന്ന പുതിയ ബോളിവുഡ് ചിത്രത്തിൽ നായികയായി സണ്ണി ലിയോൺ എത്തുന്നു. ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്.

നായകന്‍ അവതരിപ്പിക്കുന്ന ഈ ഓഫീസർ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. അതി നിര്‍ണ്ണായകമായ സ്ത്രീ കഥാപാത്രം അവതരിപ്പിക്കാൻ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിനാല്‍ സണ്ണി ലിയോണായിരിക്കും അതെന്ന് തീരുമാനിച്ചതായി ആർ രാധാകൃഷ്ണൻ പറയുന്നു.

പട്ടായുടെ നിര്‍മ്മാണം എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ്. മികച്ച ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും പട്ടാ.