രവി തേജ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ രജീഷ

single-img
19 July 2021

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ രജീഷാ വിജയന്‍ ഇനി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ശരത് മന്ദവന സംവിധാനം ചെയ്യുന്ന രവി തേജ നായകനാകുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജീഷ തെലുങ്കിലേക്ക് പ്രവേശിക്കുന്നത്.

ഈ ചിത്രത്തില്‍ രജിഷയ്‌ക്കൊപ്പം ദിവ്യാന്‍ഷ കൗശികും പ്രധാന റോളില്‍ എത്തുന്നുണ്ട്. ഇവര്‍ രണ്ടുപേരും സിനിമയില്‍ ജോയിന്‍ ചെയ്ത വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പൂര്‍ണ്ണമായ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രാമറാവു ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മ്മാണം എസ്എല്‍വി സിനിമാസ്, ആര്‍ടി ടീം വര്‍ക്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ്. നേരത്തെ ധനുഷ് നായകനായ കര്‍ണനിലൂടെ രജീഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.