‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ഷാഫിയുടെ അബദ്ധത്താല്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ യാത്ര

single-img
18 July 2021

രാജ്യത്തെ ഇന്ധന- പാചകവാതക വില വിലവര്‍ദ്ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ സൈക്കിള്‍ യാത്രയിലെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും പാലക്കാട് നിന്നുള്ള എം എല്‍ എയുമായ ഷാഫി പറമ്പിലിന് പറ്റിയ ഒരു നാക്ക് പിഴയാണ് കാര്യം.

സൈക്കിള്‍ യാത്രയുടെ ഇടയ്ക്ക് ‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ എന്ന് ഷാഫി പറയുന്നതാണ് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കുന്നത് . അപ്പോള്‍ ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യവും കാണിക്കുന്നു. ഈ സമയം സൈക്കിള്‍ യാത്ര ലൈവ് പോകുന്നുണ്ട് എന്ന് ഒരു പ്രവര്‍ത്തകന്‍ ഷാഫിയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ വേഗം ലൈവ് ഡിലീറ്റ് ചെയ്യാന്‍ ഷാഫി പറയുന്നതും വീഡിയോയില്‍ കാണാം.

https://www.facebook.com/100070634352475/videos/347631006962255/