ഗൂഗിൾ മാപ്പ് ‘പണികൊടുത്തപ്പോൾ’ കുത്തുകയറ്റത്തില്‍ കുടുങ്ങി ട്രെയിലർ ലോറി

single-img
18 July 2021

ഗൂഗിള്‍ മാപ്പ് മാത്രം നോക്കി സഞ്ചരിച്ചപ്പോള്‍ ആലപ്പുഴയില്‍ നടന്നത് വലിയ വമ്പന്‍ ട്രക്ക് ചെറിയ റോഡില്‍ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ ജില്ലയിലെ വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ നാൽപതേക്കറിലാണ് കഴിഞ്ഞദിവസം 18 ചക്രമുള്ള ട്രെയിലർ ലോറി ലോഡുമായി കുടുങ്ങിയത്.

ഇവിടേക്ക് സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആവശ്യത്തിലേക്ക് 30 ടൺ തൂക്കമുള്ള ഇലക്ട്രിക്ക് കമ്പികളുമായി രാജസ്ഥാനിലെ അജ്‍മീറിൽ നിന്നു വന്ന ട്രെയിലർ ലോറിയാണ് കുത്തനെയുള്ള കയറ്റത്തില്‍ വഴിയിൽ കുടുങ്ങിയത്.

വണ്ടിയോടിച്ച ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഈ വഴിയിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വളവിൽ ട്രക്ക് തിരിയാതെ വന്നു. അവസാനം അവിടെ നിന്നും മുന്നോട്ടും പിന്നോട്ടും പോകാനാവാതെ വഴിയിൽ ലോറി കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞു ഹൈവേ പൊലീസ് സ്ഥലത്തെത്തി. അതിന് ശേഷം അരക്കിലോ മീറ്ററോളം ദൂരം പിറകോട്ട് എടുത്ത് സമീപത്തെ പെട്രോൾ പമ്പിൽ എത്തിച്ചാണ് തിരിച്ചത്. ഒരാഴ്‍ച മുൻപ് അജ്‍മീറിൽ നിന്ന് ലോഡുമായി പുറപ്പെട്ട ലോറിയിൽ ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.