ഒളിംപിക്സില്‍ ടെന്നീസില്‍ മെഡൽ നേടാൻ ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടിവരും: ലിയാൻഡർ പേസ്

single-img
18 July 2021

ഒരിക്കൽ കൂടി ടെന്നീസിൽ ഒരു ഒളിംപിക്സ് മെഡൽ നേടാൻ ഇന്ത്യ ഇനിയും കുറച്ചു വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മുൻ താരം ലിയാൻഡർ പേസ്. നേരത്തെ 1996ലെ അറ്റലാന്റ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ പേസ്, ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തേക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെക്കുകയുണ്ടായി. അറ്റലാന്റയിൽ ടെന്നിസ് സിംഗിൾസിൽ ലിയാൻഡർ പേസ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.

തനിക്ക് രാജ്യത്തിനായി ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുണ്ടെന്ന് പേസ് പറഞ്ഞു. ആ ഒളിമ്പിക്സിൽ സെമിഫൈനലിൽ അമേരിക്കൻ താരം ആന്ദ്രെ ആഗസിയോടാണ് പേസ് പരാജയപ്പെട്ടത്. ഈ മത്സരത്തിനിടെ പേസിന്റെ കൈക്കുഴയ്ക്ക് പരുക്കേറ്റിരുന്നു.

പേസിന്റെ വാക്കുകൾ ഇങ്ങിനെ: ‘ അന്ന് കളിക്കാൻ ഇറങ്ങുന്നതിനെതിരെ ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റും എനിക്ക് കുറെ മുന്നറിയിപ്പു നൽകിയിരുന്നു. ഒരുപക്ഷെ എന്റെ കരിയർ തന്നെ അവസാനിച്ചേക്കാമെന്നും അവർ പറഞ്ഞു. എന്നാൽ ഒരു കായിക താരമെന്ന നിലയിൽ രാജ്യത്തിനായി മെഡൽ നേടുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന തിരിച്ചറിവില്‍ ഞാൻ മത്സരത്തിന് ഇറങ്ങി’