കോണ്‍ഗ്രസ് ലോക്സഭാ- രാജ്യസഭാ സമിതികൾ പുനസംഘടിപ്പിച്ചു

single-img
18 July 2021

കോണ്‍ഗ്രസ് അതിലെ വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട 23 നേതാക്കളെ ഉള്‍പ്പെടുത്തി ലോക്സഭ രാജ്യസഭ സമിതികള്‍ പുനസംഘടിപ്പിച്ചു. ഏഴ് അംഗ ലോക്സഭ സമിതിയില്‍ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ ആനന്ദ് ശര‍്‍മ്മ രാജ്യസഭ ഉപനേതാവായി തുടരും.

ദേശീയ തലത്തില്‍ പുനസംഘടന നടക്കാനിരിക്കേയാണ് നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ പാര്‍ലമെന്‍റ് സമിതികളിലേക്ക് പരിഗണിച്ചത്.നിലവിലെ പോലെ ലോക്സഭ പ്രതിപക്ഷ നേതാവായി അധിര്‍ രഞ്ജന്‍ ചൗധരി തുടരുമ്പോള്‍ തരുണ്‍ ഗോഗോയ് ഉപനേതൃ സ്ഥാനം നിലനിര്‍ത്തി.

കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് ലോക്സഭാ ചീഫ് വിപ്പ് സ്ഥാനത്ത് തുടരും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് രാജ്യസഭ നേതാവ്. ജയ്റാം രമേശ് രാജ്യസഭയിലെ ചീഫ് വിപ്പായി. കെ സി വേണുഗോപാല്‍,പി ചിദംബരം, അംബിക സോണി എന്നിവര്‍ രാജ്യസഭ സമിതിയിലിടം നേടി. പൊതുവിഷയങ്ങളില്‍ ഇരുസഭകളിലും സമാന നിലപാട് വേണമെന്നും ഇതിനായി സംയുക്ത ചര്‍ച്ചയാകാമെന്നും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.